07:01pm 24 October 2026
NEWS
കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ
22/02/2026  01:08 PM IST
nila
കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ. കർണാടകയിലെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയുമാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഗദഗിലെ ഒരു കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എംഎൽഎയുടെ പിഎ മഞ്ജുനാഥും ഗാരു ലുമാനിയും കേസിൽ അറസ്റ്റിലായി.

ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതിനായി എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കരാറുകാരന്റെ പരാതി. ഇതിന് പിന്നാലെ കരാറുകാരൻ ലോകായുക്തയെ സമീപിച്ചു. തുടർന്ന് അ‍ഞ്ചു ലക്ഷം രൂപ കൈമാറുന്ന വേളയിൽ ലമാനിയെയും സഹായികളെയും പിടികൂടുകയായിരുന്നു.

മുമ്പ് താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സർക്കാർ ജോലി രാജിവച്ചിരുന്നു. അറസ്റ്റിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും, ഒരു ലക്ഷം രൂപ സമീപത്തെ സ്കൂൾ വളപ്പിലേക്ക് എറിഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img